12:05am 12 November 2026
NEWS
എറണാകുളം ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി
19/11/2025  08:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം  പൂർത്തിയായി

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. പ്രഖ്യാപിക്കാൻ ഉണ്ടായിരുന്ന പുത്തൻകുരിശ് (17) ഡിവിഷനിൽ ബെന്നി പുത്തൻവീടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ 28 ഡിവിഷനുകളിലും സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. മുഴുവൻ ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലം ജില്ലയിൽ മികച്ച രീതിയിൽ ആയിരുന്നു ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രവർത്തനം കാഴ്ചവെച്ചിരുന്നത്. ഒട്ടനവധി പദ്ധതികൾ നടപ്പാക്കി വലിയ സ്വീകാര്യതയാണ് ഭരണസമിതി നേടിയെടുത്തത്. നിലവിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ ഡിവിഷനുകളിലും പ്രചാരണം സജീവമായി മുന്നോട്ടു പോവുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img